Skip to content

റെക്കോർഡ്‌ പാർട്ണർഷിപ്പുമായി രോഹിതും ധവാനും ഇന്ത്യക്ക് കൂറ്റൻ സ്കോർ

  • രോഹിതിനും ധവാനും ഫിഫ്റ്റി
  • ഇന്ത്യ 20 ഓവറിൽ 202-3
  • 158 റൺസിന്റെ റെക്കോര്ഡ് പാർട്ണർഷിപ്

ന്യൂസിലാന്റിനെതിരായ ആദ്യ t20 മത്സരത്തിൽ 20 ഓവറിൽ ഇന്ത്യ 3 വിക്കറ്റ്‌ നഷ്ടത്തിൽ 202 നേടി . ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യ കരുതലോടെ തുടങ്ങി . ഒന്നാം വിക്കറ്റിൽ രോഹിതും ധവാനും 158 റൺസ് നേടി . ഇന്ത്യയുടെ ഏറ്റവും ഉയർന്ന T20 പാർട്ണർഷിപ് ആണിത്. സ്കോർ 158 ൽ നിൽക്കെ 51 പന്തിൽ 80 റൺസ് എടുത്ത ധവാൻ പുറത്തായി . തുടർന്ന് വന്ന പൻഡ്യക്ക് റൺസ് ഒന്നും എടുക്കാൻ ആയില്ല. രോഹിത് 55 പന്തിൽ 80 റൺസ് നേടി പുറത്തായി . 3 സിക്സ് ഉൾപ്പടെ 11 പന്തിൽ 26 റൺസ് നേടിയ കോഹ്‌ലിയും 2 പന്തിൽ 7 റൺസ് നേടിയ ധോണിയും പുറത്താകാതെ നിന്നു .