ദിയോധർ ട്രോഫി ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം രോഹൻ കുന്നുമ്മൽ. ഈസ്റ്റ് സോണിനെതിരായ മത്സരത്തിൽ സൗത്ത് സോണിന് വേണ്ടിയായിരുന്നു രോഹൻ്റെ ഈ തകർപ്പൻ സെഞ്ചുറി.
ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോണിന് വേണ്ടി വെറും 68 പന്തിൽ നിന്നുമാണ് താരം സെഞ്ചുറി കുറിച്ചത്. 75 പന്തിൽ 11 ഫോറും 4 സിക്സും അടക്കം 107 റൺസ് നേടിയാണ് രോഹൻ പുറത്തായത്. രോഹനൊപ്പം ക്യാപ്റ്റൻ മായങ്ക് അഗർവാളും സൗത്ത് സോണിനായി മികവ് പുലർത്തി. 83 പന്തിൽ 63 റൺസ് നേടിയാണ് രോഹൻ പുറത്തായത്.
മത്സരത്തിലെ സെഞ്ചുറിയോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 1000 റൺസും രോഹൻ പൂർത്തിയാക്കി. വെറും 22 ഇന്നിങ്സിൽ നിന്നുമാണ് മലയാളി താരം ഈ നേട്ടം കൈവരിച്ചത്. 60 ന് മുകളിലാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ താരത്തിൻ്റെ ആവറേജ്.