Skip to content

ഇനി മന്ത്രിപണി മാത്രം !! ക്രിക്കറ്റിൽ നിന്നും വിരമിച്ച് മനോജ് തിവാരി

തൻ്റെ ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞ് ബംഗാൾ താരം മനോജ് തിവാരി. 37 ക്കാരനായ താരം 2015 ലാണ് അവസാനമായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന താരത്തിന് എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലയുറപ്പിക്കാൻ സാധിച്ചിരുന്നില്ല.

2008 ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരം 12 ഏകദിന മത്സരങ്ങളും 3 ടി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ ഒരു സെഞ്ചുറിയും താരം നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ ഡൽഹി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എന്ന പോലെ ഐ പി എല്ലിലും സ്ഥിരതയാർന്ന പ്രകടനം തുടരാൻ താരത്തിന് സാധിച്ചിരുന്നില്ല.

നിലവിൽ ബംഗാളിൻ്റെ സ്പോർട്സ് മിനിസ്റ്റർ കൂടിയാണ് മനോജ് തിവാരി. സ്പോർട്സ് മിനിസ്റ്റർ ആയിരിക്കെ തന്നെ ആഭ്യന്തര ക്രിക്കറ്റിൽ താരം കളിച്ചിരുന്നു.