Skip to content

ഐസിസി ഏകദിന റാങ്കിങ് നേട്ടമുണ്ടാക്കി കോഹ്‌ലിയും രോഹിത് ശർമയും

  • ഐസിസി റാങ്കിങ്ങിൽ കോഹ്ലി ഒന്നാമതെത്തി
  • ബൗളർമാരുടെ പട്ടികയിൽ ബുംറ മൂന്നാമത
  • Womens റാങ്കിങ്ങിൽ മിതാലി രാജ് ഒന്നാമതെത്തി

ഏകദിന റാങ്കിങ്ങിൽ കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി . ന്യൂസിലാന്റിനതിരെ അവസാന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് കോഹ്ലി ഡിവില്ലിയേഴ്‌സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത് . ഇതോടെ കൊഹ്‌ലിയുടെ കരിയർ റേറ്റിംഗ് 889 ആയി. ഒരു ഇന്ത്യൻ ബാറ്സ്മാന്റെ ഏറ്റവും ഉയർന്ന റേറ്റിങ് ആണിത് . സച്ചിന്റെ 887 എന്ന റെക്കോർഡാണ് കോഹ്ലി മറികടന്നത് . ന്യൂസിലാന്റിനെതിരെ സെഞ്ചുറി നേടിയതോടെ രോഹിതിന്റെ റേറ്റിങ് 799 ആയി ഉയർന്നു . രോഹിതിന്റെ കരിയർ ബെസ്റ്റ് റേറ്റിങ് ആണിത് . ബൗളർസിന്റെ റാങ്കിങ്ങിൽ ബുംറ 3 ആം സ്ഥാനത്തെത്തി . ഇന്ത്യ ന്യൂസിലാൻഡ് പരമ്പര ഇന്ത്യ നേടിയെങ്കിലും സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനം നിലനിർത്തി . വുമെൻസ്‌ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്‌ ഒന്നാമതെത്തി . പരിക്ക്‌ മൂലം മേഗ് ലാന്നിങ്ങിന് കളിക്കാൻ കഴിയാതെ വന്നതോടെയാണ് മിതാലി രാജ് ഒന്നാമതെത്തിയത് . ആഷസ് സീരീസ് 2-1 ന് നേടിയതോടെ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പിന്തള്ളി ഒന്നാമതെത്തി.