വുമൺ’സ് ആഷസ് ഇംഗ്ലണ്ടിന് ആദ്യ ജയം 

ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ ഇംഗ്ലണ്ട് മൂന്നാം മത്സരത്തിൽ 20 റൺസിന്‌ ഓസ്‌ട്രേലിയൻ ടീമിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടി. മഴ മൂലം 48 ഓവറിൽ 278 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയൻ ടീമിന് 9 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 71 റൺസ് നേടി ഹീലിയും 62 റൺസ് നേടി ബോൾട്ടണും നൽകിയ മികച്ച തുടക്കം മുതലാക്കാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞില്ല 

ഇംഗ്ലണ്ടിന് വേണ്ടി 88 റൺസ് നേടിയ കണൈറ് ആണ് മത്സരത്തിലെ താരം