Skip to content

ശ്രീലങ്കയെ വെള്ളപൂശി പാക്കിസ്ഥാൻ

  • സീരീസ് 3-0 പാക്കിസ്ഥാൻ സ്വന്തമാക്കി
  • അമിറിന് 4 വിക്കറ്റ്
  • മാലിക് മാൻ ഓഫ്‌ ദി സീരീസ്

ഏകദിന പരമ്പരക്ക് പിന്നാലെ t20 സീരീസും തൂത്തുവാരി പാക്കിസ്ഥാൻ . ലാഹോറിൽ നടന്ന അവസാന മത്സരത്തിൽ 36 റൺസിനാണ് പാകിസ്ഥാൻ ശ്രീലങ്കയെ തോല്പിച്ചത് . ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു . പാകിസ്താന് വേണ്ടി മാലിക് 24 പന്തിൽ 51 റൺസ് നേടി . മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കക് 144 റൺസ് എടുക്കാൻ സാധിച്ചുള്ളൂ . പാകിസ്താന് വേണ്ടി ആമിർ 4 ഓവറിൽ 13 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി .