Skip to content

ട്വന്റി ട്വന്റിയിൽ വേഗതയേറിയ സെഞ്ചുറി നേടി മില്ലർ

  • T20 യിലെ അധിവേഗ സെഞ്ചുറി ഇനി മില്ലെറിന്റെ പേരിൽ
  • 35 പന്തിൽ സെഞ്ചുറി നേടി മില്ലർ
  • 19 ആം ഓവറിൽ അടിച്ചത് 5 സിക്സ്

ട്വന്റി ട്വന്റിയിലെ വേഗതയേറിയ സെഞ്ചുറി ഇനി മില്ലറിന് സ്വന്തം . ബംഗ്ലാദേശിനെതിരായ രണ്ടാം T20 മത്സരത്തിൽ 35 പന്തിൽ നിന്നാണ് മില്ലർ തന്റെ ആദ്യ അന്താരാഷ്ട്ര T20 സെഞ്ചുറി നേടിയത് . 19 ആം ഓവറിൽ 5 സിക്സ് ഉൾപ്പടെ 31 റൺസ് ആണ് മില്ലർ നേടിയത്. സൗത്ത് ആഫ്രിക്കക് വേണ്ടി ആംല 51 പന്തിൽ 83 റൺസ് നേടി . ആദ്യമായാണ് ഒരു ബാറ്റ്സ്മാൻ അഞ്ചാമതിറങ്ങി T20 സെഞ്ചുറി നേടുന്നത് . ഈ സെഞ്ചുറിയോടെ 40 താഴെ പന്തിൽ 2 twenty twenty സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും മില്ലർ സ്വന്തമാക്കി .