Skip to content

83 റൺസ് നേടിയാൽ ഈ റെക്കോർഡും കൊഹ്‌ലിയുടെ പേരിൽ ആകും

ഇന്ത്യ ന്യൂസിലാൻഡ് 3 ആം ഏകദിനം നാളെ നടക്കാൻ ഇരിക്കെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മറ്റൊരു റെക്കോർഡിന് അരികിൽ . 83 റൺസ് കൂടെ നേടിയാൽ ഏറ്റവും വേഗത്തിൽ 9000 ഏകദിന റൺസ് എന്ന റെക്കോര്ഡ് കൊഹ്‌ലിയുടെ പേരിൽ ആകും . നിലവിൽ 214 മത്സരങ്ങളിൽ നിന്നു 9000 റൺസ് എടുത്ത ഡിവില്ലിയേഴ്സ് ആണ് ഈ റെക്കോർഡിനുടമ . നാളത്തെ മത്സരത്തിൽ തന്നെ ഈ റെക്കോർഡ് കോഹ്ലി സ്വന്തം പേരിലാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ .