Skip to content

ഹൈബ്രിഡ് മോഡലിന് അനുവാദം ! പാകിസ്ഥാനെ പിണക്കാതെ എ സി സി

നീണ്ടനാൾ നീണ്ടുനിന്ന ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ ഏഷ്യ കപ്പ് വേദി തീരുമാനിച്ച് എ സി സി. ബിസിസിഐയെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും പിണക്കാതെയാണ് ഏഷ്യ കപ്പ് ഒടുവിൽ നടക്കാൻ പോകുന്നത്.

പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏഷ്യ കപ്പ് നടക്കുക. നാല് മത്സരങ്ങൾ പാകിസ്ഥാനിൽ നടക്കുമ്പോൾ മറ്റു 9 മത്സരങ്ങൾ ശ്രീലങ്കയിലായിരിക്കും നടക്കുക. ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന ടൂർണമെൻ്റെ സെപ്റ്റംബർ 17 നാണ് അവസാനിക്കുക. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടക്കുന്നത്.

6 ടീമുകളാണ് ഏകദിന ഫോർമാറ്റിൽ നടക്കുന്ന ടൂർണമെൻ്റിൽ മാറ്റുരയ്ക്കുക. ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം നേപ്പാളാണ് ഗ്രൂപ്പ് എയിലുള്ളത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഇരുഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സൂപ്പർ ഫോറിൽ പ്രവേശിക്കും. സൂപ്പർ ഫോർ പോരാട്ടത്തിൽ മുൻപിലെത്തുന്ന രണ്ട് ടീമുകളായിരിക്കും ഫൈനലിലേക്ക് യോഗ്യത നേടുക.

കഴിഞ്ഞ വർഷം ടി20 ഫോർമാറ്റിൽ നടന്ന ടൂർണമെൻ്റിൽ ശ്രീലങ്കയായിരുന്നു വിജയിച്ചത്.