Skip to content

നാണംകെട്ട് ശ്രീലങ്ക:രണ്ടാം ട്വന്റി ട്വന്റി മത്സരത്തിലും പാകിസ്ഥാന് 2  വിക്കറ്റ് ആവേശ്വജ്ജല വിജയം

അബുദാബി: തോൽവികൾ ശ്രീലങ്കയെ വിട്ടൊഴിയുന്നില്ല. രണ്ടാം ട്വന്റി ട്വന്റി മത്സരത്തിലും പാകിസ്ഥാന് 2 വിക്കറ്റ് ആവേശ്വജ്ജല വിജയം.ഇതോടെ മൂന്ന് മത്സരളടങ്ങിയ ട്വന്റി ട്വന്റി പരമ്പര പാകിസ്ഥാൻ സ്വന്തമാക്കുകയും 1 മത്സരം ബാക്കി നിൽക്കെ 2-0 മുന്നിലെത്തുകയും ചെയ്തു.19-ാം ഓവറിന്റെ അഞ്ചാം പന്തിലാണ് ഷദാബ് ഖാൻ വിജയ റൺ പായിച്ചത്.അവസാന ഓവറിൽ 12 റൺസ് വേണ്ട പാകിസ്ഥാന് 19-ാം ഓവറിന്റെ ആദ്യ പന്തിൽ ഫഹീം അഷ്റഫിനെ നഷ്ടമായി.എന്നാൽ അതേ ഓവറിലെ നാലാം പന്തിൽ വികും സഞ്ചയെ ഷദാബ് ഖാൻ സിക്സർ പറത്തികൊണ്ട് ഷദാബ് ഖാൻ പാകിസ്ഥാന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. അഹമ്മദ് ഷെഹ്സാദ് (24 പന്തിൽ 27) സർഫറാസ് അഹമ്മദ് (26 പന്തിൽ 28) എന്നിവർ ആണ് പാകിസ്ഥാൻ നിരയിലെ ടോപ് സ്കോറർമാർ.8 പന്തിൽ 16 റൺസും 1 വിക്കറ്റും നേടിയ ഷദാബ് ഖാൻ ആണ് മാൻ ഓഫ് ദി മാച്ച്.
ടോസ്സ് നേടിയ പാകിസ്ഥാൻ ശ്രീലങ്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. വളരെ കരുതലോടെയാണ് ശ്രീലങ്ക ബാറ്റ്സ്മാൻമാർ മുന്നേറിയത്.കൃത്യമായ ഇടവേളകളിൽ പാകിസ്ഥാൻ ബൗളർമാർ വിക്കറ്റ് കണ്ടെത്തിയതോടെ ശ്രീലങ്ക ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണു. 48 പന്തിൽ 51 റൺസ് നേടിയ ധനുഷ്ക ഗുണതിലക ആണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.പാകിസ്ഥാന് വേണ്ടി ഫഹീം അഷ്റഫ് 3 വിക്കറ്റും ,ഹസൻ അലി 2 വിക്കറ്റും, ഷദാബ് ഖാൻ 1 വിക്കറ്റും നേടി മികച്ച ബൗളിംഗ് പ്രകടനം നടത്തി.
125 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ ടീം സ്കോർ 30 ൽ നിൽക്കെ ഓപ്പണർ ഫക്കാർ സമാൻ റൺ ഔട്ട് ആയി.മൂന്നാമനായി ഇറങ്ങിയ ബാബർ അസം 1 റൺസോടെ കൂടാരം കയറി. തകർച്ചയിലെന്ന തോന്നിച്ച സമയത്ത് ഷെഹ്സാദ് – മാലിക് സഖ്യം ടീമിനെ മുന്നോട്ട്കൊണ്ടു പോയി. അടുത്തടുത്ത് തന്നെ മാലിക്കും ഷെഹ്സാദും കൂടാരം കയറിയെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് മുഹമ്മദ് ഹഫീസും കൂട്ടുപിടിച്ച് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റി. ഇരുവരും പോയതോടെ പാകിസ്ഥാൻ വീണ്ടും തകർച്ചയിലായി. ഏവരേയും അത്ഭുതപ്പെടുത്തികൊണ്ട് ഷദാബ് ഖാൻ ടീമിന്റെ രക്ഷകനായി. പരിമിത ഓവർ ക്രിക്കറ്റിലെ ശ്രീലങ്കയുടെ തുടർച്ചയായ 15-ാം തോൽവിയാണിത്. ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഈ മാസം 29-ന് ലാഹോൽ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കും.