ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ് രണ്ടാം ഇന്നിങ്സിൽ ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റിന് വഴിവെച്ച തേർഡ് അമ്പയറുടെ തീരുമാനം. വലിയ വിമർശനമാണ് ഇതിന് പുറകെ തേർഡ് അമ്പയർ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. ആരാധകർക്ക് മാത്രമല്ല ഫീൽഡിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും തീരുമാനം കാത്തുനിന്ന ഗില്ലിനെയും തേർഡ് അമ്പയറുടെ തീരുമാനം ഞെട്ടിച്ചു.
ശുഭ്മാൻ ഗില്ലിൻ്റേത് ഔട്ടല്ലെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വിഡിയോയുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും അതിന് ശേഷം പന്ത് നിലത്തുകുത്തിയിരുന്നു. എന്നാൽ ഗ്രീനിൻ്റെ വിരൽ പന്തിന് അടിയിൽ ഉണ്ടെന്നായിരുന്നു തേർഡ് അമ്പയറുടെ കണ്ടെത്തൽ. ഇന്ത്യയ്ക്ക് ശക്തമായ തുടക്കം ലഭിച്ച ഘട്ടത്തിലായിരുന്നു ഗില്ലിൻ്റെ വിക്കറ്റ് വീണത്.
തേർഡ് അമ്പയറുടെ തീരുമാനം ക്യാപ്റ്റൻ രോഹിത് ശർമ്മയെ ചൊടിപ്പിച്ചപ്പോൾ വിശ്വസിക്കാനാകാതെയാണ് ഗിൽ തീരുമാനം കണ്ടത്.
വീഡിയോ :
Idolo Rohit Sharma couldn't believe it pic.twitter.com/yxjKYS77tH
— Immy² (@BeingImRo45) June 10, 2023