ലോക ചാംപ്യൻസിനെ തകർത്ത് ഓസീസ് 

വനിതാ ക്രിക്കറ്റിലെ ആഷസ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിൽ ലോക കപ്പ് വിജയികളായ ഇംഗ്ലണ്ടിനെ 75 റൺസിന്‌ തോൽപ്പിച്ച് ഓസ്ട്രേലിയ പരമ്പരയിൽ നാല് പോയിന്റുകൾക്ക് മുന്നിൽ 

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടി. ഓപ്പണിങ് താരങ്ങൾ ആയ ഹീലി ബോൾട്ടൻ എന്നിവർ അർദ്ധ സെഞ്ചുറി നേടി മികച്ച തുടക്കം നൽകി.പിന്നാലെ വനിതാ ക്രിക്കറ്റിലെ ഒന്നാം നമ്പർ ഓൾ റൗണ്ടർ എല്ലിസ് പെറിയും ക്യാപ്റ്റൻ ഹെയ്ൻസ് കൂടി അർദ്ധ സെഞ്ചുറി നേടിയതാണ് ഓസ്‌ട്രേലിയൻ ടീമിന് മികച്ച സ്കോർ നൽകിയത്. ക്യാപ്റ്റൻ ഹെയ്ൻസ് വെറും 56 പന്തുകളിൽ നിന്നുമാണ് 89 റൺസ് നേടി പുറത്താവാതെ നിന്നത്. 

മഴ തടസ്സപ്പെടുത്തിയ മത്സരം 46 ഓവർ ആയി കുറച്ചുവെങ്കിലും തുടർച്ചയായി വിക്കറ്റുകൾ വീണ ഇംഗ്ലണ്ട് ടീം 75 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു.