Skip to content

ഡബിൾ സെഞ്ചുറിയുമായി ഒല്ലി പോപ്പ് ! അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ. ഡബിൾ സെഞ്ചുറി നേടിയ ഒല്ലി പോപ്പിൻ്റെയും ഡബിൾ സെഞ്ചുറി നേടിയ ബെൻ ഡക്കറ്റിൻ്റെയും മികവിലാണ് കൂറ്റൻ സ്കോർ ഇംഗ്ലണ്ട് കുറിച്ചത്.

ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 524 റൺസ് നേടികൊണ്ടാണ് ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 352 റൺസിൻ്റെ ലീഡും ഇംഗ്ലണ്ട് സ്വന്തമാക്കി. 208 പന്തിൽ 22 ഫോറും 3 സിക്സും ഉൾപ്പടെ 205 റൺസ് നേടിയ ഒല്ലി പോപ്പ്, 178 പന്തിൽ 24 ഫോറും ഒരു സിക്സും ഉൾപ്പെടെ 182 റൺസ് നേടിയ ബെൻ ഡക്കറ്റ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ ഇംഗ്ലണ്ട് നേടിയത്.

സാക്ക് ക്രോലി 45 പന്തിൽ 56 റൺസും ജോ റൂട്ട് 59 പന്തിൽ 56 റൺസും നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ അയർലൻഡ് 172 റൺസിൽ ഓൾ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ സ്റ്റുവർട്ട് ബ്രോഡാണ് അയർലൻഡിനെ തകർത്തത്.