Skip to content

ഇത് റേഞ്ച് വേറെ !! എഫ് എ കപ്പ് ഫൈനൽ കാണുവാൻ കോഹ്ലിയ്‌ക്ക് പ്രത്യേക ക്ഷണം

ലോക ക്രിക്കറ്റിലെ എന്നുമാത്രമല്ല ലോക കായിക രംഗത്തെ തന്നെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ അഭിമാന താരമായ വിരാട് കോഹ്ലി. റൊണാൾഡോയും മെസ്സിയും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള കായികതാരം കൂടിയാണ് കിങ് കോഹ്ലി. നിലവിൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് കോഹ്ലി. ഇപ്പോഴിതാ എഫ് എ കപ്പ് ഫൈനൽ പോരാട്ടം കാണുവാൻ കോഹ്ലിയ്‌ക്ക് പ്രത്യേക ക്ഷണം ലഭിച്ചിരിക്കുകയാണ്.

മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ഫൈനൽ പോരാട്ടം കാണുവാൻ മാഞ്ചസ്റ്റർ സിറ്റിയും പ്യൂമയും ചേർന്നാണ് വിരാട് കോഹ്ലിയെയും ഭാര്യ അനുഷ്ക ശർമ്മയെയും ക്ഷണിച്ചിരിക്കുകയാണ്.

ഈ ഐ പി എൽ സീസണിൽ മികച്ച പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കോഹ്ലി കാഴ്ച്ചവെച്ചത്. രണ്ട് സെഞ്ചുറിയടക്കം 14 മത്സരങ്ങളിൽ നിന്നും 53.25 ശരാശരിയിൽ 639 റൺസ് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. കോഹ്ലിയുടെ മിന്നും ഫോം വലിയ പ്രതീക്ഷയാണ് ഓസ്ട്രേലിയക്കെതിരായ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നൽകുന്നത്. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.