Skip to content

ഐ പി എല്ലിനിടയിലും ഞങ്ങൾ ഫൈനലിനായി തയ്യാറെടുക്കുകയായിരുന്നു !! ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഐ പി എൽ അവസാനിച്ച ശേഷം ഏതാനും ദിവസങ്ങൾക്ക് ശേഷം ഫൈനൽ നടക്കുന്നതിനാൽ ഇന്ത്യൻ താരങ്ങൾക്ക് തയ്യാറെടുപ്പിനായി ആവശ്യത്തിന് സമയം ലഭിച്ചുവോയെന്ന ചോദ്യം ഇന്ത്യൻ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ആ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ.

ഐ പി എല്ലിനിടയിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മുന്നിൽ കണ്ടുകൊണ്ട് അതിനായി റെഡ് ബോൾ ഉപയോഗിച്ച് തങ്ങൾ പരിശീലനം നടത്തിയിരുന്നുവെന്ന് താരം തുറന്നുപറഞ്ഞു. ഫൈനലിൽ ഡ്യൂക്ക് ബോളായിരിക്കും ഉപയോഗിക്കുകയെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിൽ നിർമിച്ച ഡ്യൂക്ക് ബോളാണ് തങ്ങൾക്ക് പരിശീലനത്തിനായി ബിസിസിഐ നൽകിയിരുന്നതെന്നും അക്ഷർ പട്ടേൽ പറഞ്ഞു.

മത്സരം നടക്കുന്നത് ഇംഗ്ലണ്ടിലായതിനാൽ ലൈനിലും ലെങ്തിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് തങ്ങൾ പദ്ധതിതയ്യാറാക്കിയിട്ടുണ്ടെന്നും വൈറ്റ് ബോളിൽ നിന്നും റെഡ് ബോളിലേക്ക് മാറുന്നത് ദുഷ്കരമാണെങ്കിലും ആവശ്യത്തിന് സമയം ലഭിച്ചുവെന്നും അക്ഷർ പട്ടേൽ പറഞ്ഞു.