Skip to content

നിർണായക അപ്ഡേറ്റുമായി ഐസിസി ! ഫൈനലിൽ ബാറ്റ്സ്മാന്മാർ വിറക്കും !!

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണ്ണായക അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ഐസിസി. ഇതോടെ ഫൈനലിൽ ബാറ്റ്സ്മാന്മാർ വിറക്കുമെന്ന് ഉറപ്പായി.

ഫൈനലിൽ ഇംഗ്ലണ്ടിൽ നിർമിക്കുന്ന ഡ്യൂക്ക്സ് ബോൾ തന്നെ ഉപയോഗിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഐസിസി. നേരത്തെ സമീപകാലത്ത് ഡ്യൂക്ക് ബോളുകളുടെ ക്വാളിറ്റിയിൽ കുറവ് വന്നതിനാൽ ഓസ്ട്രേലിയയിൽ നിർമിക്കുന്ന കൂക്കബുറ ബോളുകൾ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിപ്പോൾ ഐസിസി തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയിരിക്കുകയാണ്.

പ്രധാനമായും മൂന്ന് പന്തുകളാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന എസ് ജി പന്തുകളും ഓസ്ട്രേലിയയിലെ കൂക്കബുറ പന്തുകളും ഇംഗ്ലണ്ടിലെ കൂക്കബുറ പന്തുകളും. ഇതിൽ ബൗളർമാരുടെ ഇഷ്ട പന്ത് ഡൂക്‌സ് പന്തുകൾ തന്നെയാണ്. എസ് ജിയു കൂക്കബുറ പന്തുകളിൽ ആദ്യ 20-30 ഓവറുകളിൽ മാത്രം സ്വിങ് ലഭിക്കുമ്പോൾ ഡ്യൂക്ക്സ് പന്തുകളിൽ 60 ഓവർ വരെ ബൗളർമാർക്ക് സ്വിങ് ലഭിക്കും. പന്ത് പഴകികഴിഞ്ഞാൽ മികച്ച റിവേഴ്സ് സ്വിങ്ങും ഡ്യൂക്‌സ് പന്തുകൾ നൽകും. അതുകൊണ്ട് തന്നെ ബാറ്റ്സ്മാന്മരെ സംബന്ധിച്ച് റൺ സ്കോറിങ് അത്ര എളുപ്പമാവില്ല.

ഫൈനലിൽ ഡ്യൂക്സ് പന്ത് ഉപയോഗിക്കുമെന്ന് ഉറപ്പായതോടെ മികച്ച പോരാട്ടം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.