Skip to content

ബിഗ് ബൂസ്റ്റ് ഇന്ത്യൻ ടീമിനെ തേടി ആ സന്തോഷവാർത്ത !!

ഐ പി എൽ ആവേശത്തിന് ശേഷം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇതിനിടെ ഇന്ത്യൻ ടീമിനെ തേടി ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്.

അത് മറ്റൊന്നുമല്ല സൂപ്പർതാരം റിഷഭ് പന്തിൻ്റെ തിരിച്ചുവരവ് തന്നെ. പ്രതീക്ഷതിലും നേരത്തെ തന്നെ ക്രിക്കറ്റിലേക്ക് പന്ത് തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷമാണ് റിഷഭ് പന്തിന് കാറപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റിയത്. അപകടത്തിൽ കാർ പൂർണമായും കത്തിയമർന്നിരുന്നു.

ബിസിസിഐ നേരിട്ടാണ് റിഷഭ് പന്തിൻ്റെ ചികിത്സ ഏറ്റെടുത്തത്. വലിയ പുരോഗതിയാണ് പ്രതീക്ഷതിലും വേഗത്തിൽ താരത്തിനുണ്ടായത്. ഇനിയൊരു സർജറിയുടെ ആവശ്യമില്ലാത്തതിനാൽ തന്നെ വളരെ നേരത്തെ തന്നെ കളിക്കളത്തിൽ തിരിച്ചെത്താൻ പന്തിന് കഴിയും. ഐസിസി ഏകദിന ലോകകപ്പിന് മുൻപായി തിരിച്ചെത്താനായിരിക്കും താരത്തിൻ്റെ ശ്രമം.