Skip to content

അഞ്ചാം കിരീടം നേടി ധോണി ! പ്രതികരണവുമായി ഗൗതം ഗംഭീർ

ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് നേടിയ അഞ്ചാം ഐ പി എൽ കിരീടനേട്ടത്തിൻ്റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ. അവസാന പന്തിൽ നേടിയ ഈ ആവേശ വിജയത്തോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ കിരീട നേട്ടമെന്ന റെക്കോർഡിൽ മുംബൈ ഇന്ത്യൻസിനൊപ്പം സി എസ് കെ എത്തുകയും ചെയ്തു. ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഈ നേട്ടത്തിനോട് പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്ററുമായ ഗൗതം ഗംഭീർ.

ഐ പി എല്ലിൽ ഒരു തവണ ചാമ്പ്യന്മാരാകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അവിടെ നിന്നും അഞ്ച് തവണ വിജയിക്കുന്നത് അവിശ്വസനീയമാണെന്നും തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ഗംഭീർ. ധോണിയുടെ പേര് എവിടെയും എടുത്തുപറയാതെയായിരുന്നു രണ്ട് തവണ കെ കെ ആറിന് കിരീടം നേടികൊടുത്ത ക്യാപ്റ്റൻ കൂടിയായ ഗംഭീറിൻ്റെ പ്രതികരണം.

മെൻ്ററാണെങ്കിൽ കൂടിയും ഈ സീസണിൽ ലൈംലൈറ്റിൽ പതിവ് പോലെ നിറഞ്ഞുനിന്നിരുന്നു. ആർ സീ ബിയ്ക്കെതിരായ മത്സരത്തിനിടെ വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റം വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.