Skip to content

മുംബൈ പുറത്തായെങ്കിലെന്താ ! ഫൈനലിൽ കോളടിച്ചത് അംബാനിയ്‌ക്ക് ! പുതിയ ലോക റെക്കോർഡ്

ആവേശകരമായ ഫൈനൽ പോരാട്ടത്തോടെ ഐ പി എൽ 2023 സീസണിന് തിരശ്ശീല വീണിരിക്കുകയാണ്. മഴയ്ക്കും തടയാനാകാതെ പോയ ആവേശപോരാട്ടത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് വിജയിച്ചത്. ഈ സീസണിൽ പ്ലേയോഫിൽ നിന്നും തങ്ങളുടെ ടീമായ മുംബൈ ഇന്ത്യൻസ് പുറത്തായെങ്കിലും ഫൈനലിൽ അംബാനി ഗ്രൂപ്പിന് കോളടിച്ചിരിക്കുകയാണ്.

അന്ത്യന്തം ആവേശം നിറഞ്ഞ പോരട്ടം കോടികണക്കിന് പേരാണ് ഡിജിറ്റൽ ബ്രോഡ്കാസ്റ്ററായ ജിയോ സിനിമയിൽ കണ്ടത്. ഒരു ഘട്ടത്തിൽ വ്യൂവർഷിപ്പ് 3.2 കോടി പിന്നിട്ടിരുന്നു. ഇതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം കണ്ട ലൈവ് സ്ട്രീമിങ് ഇവൻ്റായി ഈ ഐ പി എൽ ഫൈനൽ മാറി.

ഈ സീസണിലെ പൂർണവിവരം ജിയോ സിനിമയും സ്റ്റാർ സ്പോർട്ട്സും പുറത്തുവിട്ടിട്ടില്ല. പല ലോക റെക്കോർഡും ഈ സീസൺ തകർത്തേക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്. 100 കോടിയിലധികമാണ് ഇരു കമ്പനികളും ഒരു മത്സരത്തിനായി ബിസിസിഐയ്‌ക്ക് നൽകുന്നത്.