Skip to content

കിവീകളുടെ ചിറകരിഞ്ഞ് നീലപ്പട: രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് വിജയം

പൂനൈ: “ജയിച്ചേ മതിയാകു അതിന് വേണ്ട രീതിയിൽ തന്നെ ഇന്ത്യ കളിച്ചു”ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. ‌മൂന്ന് മത്സരളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ തിരിച്ചെത്തി.ശിഖർ ധവാൻ (84 പന്തിൽ 68) ദിനേഷ് കാർത്തിക്ക് (92 പന്തിൽ 64) എന്നിവരുടെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ വിജയം നേടിയത്.
ടോസ്സ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകൾ കളഞ്ഞു കുളിച്ച കിവീസിന് ശ്രദ്ധയോടെ ബാറ്റു വീശിയ മധ്യനിരയാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.62 പന്തിൽ 42 റൺസ് നേടിയ ഹെൻറി നിക്കോൾസ് ആണ് ന്യുസിലാൻഡിന്റെ ടോപ് സ്കോറർ.കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് കണ്ടെത്തിയതോടെ ന്യുസിലാൻഡിന്റെ നിര തകർന്ന് വീണു.230 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി.എന്നാൽ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ
വിരാട് കോഹ്ലി ശിഖാർ ധവാനും ഒത്ത് മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാക്കി ടീമിനെ കരകയറ്റി.എന്നാൽ ടീം സ്കോർ 79-ൽ നിൽക്കെ ക്യാപ്റ്റൻ വിരാട് കോഹ്‍ലി പുറത്തായി. 29 പന്തിൽ 29 റൺസെടുത്ത കോഹ്‍ലി ഗ്രാന്റ്ഹോമിന്റെ പന്തിൽ ടോം ലാതമിന് ക്യാച്ച് നൽകി പുറത്തായി. ഓപ്പണർ ശിഖർ ധവാൻ 73 പന്തിൽ അർധ സെഞ്ചുറി നേടി ഇന്ത്യൻ ബാറ്റിംഗിന് ചുക്കാൻ പിടിച്ചു. കോഹ്ലിക്ക് പിന്നാലെ വന്ന ദിനേഷ് കാർത്തിക്കും ഹാർദിക് പാണ്ഡ്യയും ചേർന്നു ഇന്ത്യൻ സ്കോർ 200 കടത്തി. എന്നാൽ 40-ാം ഓവറിൽ ഇന്ത്യയുടെ നാലാം വിക്കറ്റ് വീണു. 31 ബോളിൽ 30 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ മിച്ചൽ സാന്റ്നർറുടെ പന്തിൽ പുറത്തായി പിന്നാലെയെത്തിയ എം.എസ് ധോണിയും ദിനേഷ് കാർത്തിക്കും ചേർന്നു ഇന്ത്യയുടെ വിജയ റൺസ് പായിച്ചു.ഏകദിന പരമ്പരയിലെ അവസാന മത്സരം ഈ മാസം 29-ന് കാൺപൂരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ നടക്കും.