നാല് ദിവസത്തെ ടെസ്റ്റ് എന്ന ആശയത്തെ എതിർത്ത് സ്മിത്തും വാർണറും 

ടെസ്റ്റ് ക്രിക്കറ്റിനെ നാല് ദിവസ മത്സരമാക്കുന്ന നയത്തോട് താല്പര്യം ഇല്ലായെന്നറിയിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും 

ടെസ്റ്റ് ക്രിക്കറ്റ് പഴയത് പോലെ തന്നെ അഞ്ചു ദിവസം തന്നെ മതിയെന്ന നിലപാടിലാണ് ഇരു താരങ്ങളും. ഒരു ദിവസത്തെ ഓവർ 90ൽ നിന്നും ഉയർത്തി ഐസിസി നാല് ദിവസത്തെ ടെസ്റ്റ് മത്സരത്തിന് അനുമതി നൽകിയിരുന്നു. സൗത്ത് ആഫ്രിക്ക ഈ ഡിസംബറിൽ സിംബാബ്‌വെ ടീമിനെതിരെ നാല് ദിവസത്തെ ടെസ്റ്റ് കളിക്കും