Skip to content

ഇത് കാണാതിരിക്കരുത് ! ചെന്നൈയെ വിജയത്തിലെത്തിച്ച് ജഡേജയുടെ തകർപ്പൻ ഫിനിഷ് ; വീഡിയോ കാണാം

അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസൺ ചാമ്പ്യന്മാരായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഫിനിഷിങിലാണ് തങ്ങളുടെ അഞ്ചാം കിരീടം ചെന്നൈ സൂപ്പർ കിങ്സ് നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയിരുന്നു. 47 പന്തിൽ 97 റൺസ് നേടിയ സായ് സുധർശനും 54 റൺസ് നേടിയ വൃദ്ധിമാൻ സാഹയുമാണ് ടൈറ്റൻസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 215 റൺസിൻ്റെ വിജയലക്ഷ്യവുമായി സി എസ് കെ ഇറങ്ങിയപ്പോൾ ആദ്യ ഓവറിൽ തന്നെ മഴ കളി തടസ്സപെടുത്തി.

മഴ കണക്കുകയും ഔട്ട് ഫീൽഡ് മോശമാവുകയും ചെയ്തതോടെ വളരെ വൈകിയാണ് മത്സരം പുനരാരംഭിച്ചത്. സമയനഷ്ടം മൂലം മത്സരം 15 ഓവറാക്കി ചുരുക്കുകയും ചെന്നൈയുടെ വിജയലക്ഷ്യം 171 റൺസാക്കി നിശ്ചയിക്കുകയും ചെയ്തു.

റൺ ചേസിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയത്. ചില ഘട്ടങ്ങളിൽ ചെന്നൈ മത്സരം കൈപ്പിടിയിൽ ഒതുക്കിയപ്പോൾ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഗുജറാത്ത് ശക്തമായി തിരിച്ചുവരവ് അറിയിച്ചു. മോഹിത് ശർമ്മ അവസാന പന്ത് എറിയുവാൻ എത്തുമ്പോൾ 13 റൺസ് മാത്രമായിരുന്നു ചെന്നൈയ്‌ക്ക് വേണ്ടിയിരുന്നത്. എന്നാൽ ആദ്യ നാല് പന്തിൽ മൂന്ന് റൺസ് മാത്രമാണ് ദുബെയ്ക്കും ജഡേജയ്ക്കും നേടാനായത്.

അവസാന രണ്ട് പന്തിൽ 10 റൺസ് വേണമെന്നിരിക്കെ അഞ്ചാം പന്തിൽ ലോങ് ഓണിന് മുകളിലൂടെ സിക്സും അവസാന പന്തിൽ ഫോറും നേടികൊണ്ട് ജഡേജ ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.

വീഡിയോ :