Skip to content

ഫൈനൽ പോര് ഗുജറാത്തും ചെന്നൈയും തമ്മിൽ ! മുംബൈ ഇന്ത്യൻസ് പുറത്ത്

മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് ഫൈനലിൽ പ്രവേശിച്ച് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിൻ്റെ വമ്പൻ വിജയം കുറിച്ചുകൊണ്ടാണ് ടൈറ്റൻസ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻs ഉയർത്തിയ 234 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് 18.2 ഓവറിൽ 171 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 38 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാർ യാദവ്, 14 പന്തിൽ 43 റൺസ് നേടിയ തിലക് വർമ്മ എന്നിവർ മാത്രമാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മോഹിത് ശർമ്മ അഞ്ച് വിക്കറ്റ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ഗില്ലിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ കുറിച്ചത്. 60 പന്തിൽ 7 ഫോറും 10 സിക്സും ഉൾപ്പടെ 129 റൺസ് ഗിൽ അടിച്ചുകൂട്ടി. ഗില്ലിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് ടൈറ്റൻസ് അടിച്ചുകൂട്ടി.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സുമായി ഗുജറാത്ത് ടൈറ്റൻസ് ഏറ്റുമുട്ടും.