Skip to content

തകർപ്പൻ റെക്കോർഡിൽ സെവാഗിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ഐ പി എൽ 2023 സീസൺ രണ്ടാം ക്വാളിഫയറിലെ സെഞ്ചുറി പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ. സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച ശുഭ്മാൻ ഗിൽ 60 പന്തിൽ 129 റൺസ് അടിച്ചുകൂട്ടിയിരുന്നു.

മത്സരത്തിലെ ഈ പ്രകടനത്തോടെ ഐ പി എൽ പ്ലേയോഫ് ഘട്ടത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ഗിൽ സ്വന്തമാക്കി. 2014 സീസണിലെ രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 122 റൺസ് നേടിയ വീരേന്ദർ സെവാഗിൻ്റെ റെക്കോർഡാണ് ഗിൽ തകർത്തത്.

ഐ പി എല്ലിൽ പ്ലേയോഫ് ഘട്ടത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും ഗിൽ സ്വന്തമാക്കി. മുംബൈയ്ക്കെതിരെ 10 സിക്സ് മത്സരത്തിൽ ഗിൽ അടിച്ചുകൂട്ടിയിരുന്നു.

മത്സരത്തിലെ പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പും ശുഭ്മാൻ ഗിൽ സ്വന്തമാക്കി. 14 ഇന്നിങ്സിൽ നിന്നും 730 റൺസ് നേടിയ ആർ സീ ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ പിന്നിലാക്കികൊണ്ടാണ് ഗിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 ഇന്നിങ്സിൽ നിന്നും 60.79 ശരാശരിയിൽ 851 റൺസ് ഗിൽ നേടിയിട്ടുണ്ട്.