Skip to content

വീണ്ടും ഗില്ലാട്ടം !! മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ

മുംബൈ ഇന്ത്യൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. വെറും 49 പന്തിൽ നിന്നുമാണ് ഗിൽ ഗുജറാത്ത് ടൈറ്റൻസിനായി സെഞ്ചുറി നേടിയത്.

ഈ ഐ പി എൽ സീസണിലെ ശുഭ്മാൻ ഗില്ലിൻ്റെ മൂന്നാം സെഞ്ചുറിയാണിത്. നേരത്തെ സൺറൈസേഴ്സിനെതിരെ തൻ്റെ ആദ്യ ഐ പി എൽ സെഞ്ചുറി നേടിയ ഗിൽ അവസാന ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും സെഞ്ചുറി നേടിയിരുന്നു.

60 പന്തിൽ 7 ഫോറും 10 സിക്സും ഉൾപ്പടെ 129 റൺസ് നേടിയാണ് ശുഭ്മാൻ ഗിൽ പുറത്തായത്.