അത് ധോണിയായിരുന്നെങ്കിൽ ! രോഹിത് ശർമ്മയ്ക്ക് അർഹിച്ച ക്രെഡിറ്റ് ലഭിക്കുന്നില്ലെന്ന് ഗവാസ്കർ

ഐ പി എൽ 2023 സീസൺ പാതിപിന്നിട്ടപ്പോൾ ഏവരും തള്ളിപറഞ്ഞ ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്തി ക്വാളിഫയർ വരെ എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ടീമിൻ്റെ മികച്ച പ്രകടനത്തിലും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അർഹിച്ച ക്രെഡിറ്റ് ലഭിക്കുന്നില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ.

” രോഹിത് ശർമ്മയ്‌ക്ക് അർഹിച്ച പ്രശംസ ലഭിക്കുന്നില്ല. അവൻ മുംബൈ ഇന്ത്യൻസിനായി അഞ്ച് കിരീടം നേടിയ കാര്യം മറക്കരുത്. ഞാനൊരു ഉദാഹരണം പറയാം. മധ്വാൾ ഓവർ ദി വിക്കറ്റിൽ പന്തെറിഞ്ഞ് ആയുഷ് ബഡോനിയെ പുറത്താക്കി. പിന്നീട് റൗണ്ട് ദി വിക്കറ്റിൽ പന്തെറിഞ്ഞാണ് നിക്കോളാസ് പൂരനെ അവൻ വീഴ്ത്തിയത്. എല്ലാ ബൗളർമാരും ചെയ്യുന്ന കാര്യമല്ല ഇത്. ഒരു താളം ലഭിച്ചാൽ ഇടംകയ്യൻ ആണെങ്കിൽ പോലും അവർ മാറ്റം വരുത്താറില്ല. ”

” പക്ഷേ മധ്വാൾ റൗണ്ട് ദി വിക്കറ്റിൽ എറിഞ്ഞ് പൂരൻ്റെ വിക്കറ്റ് വീഴ്ത്തി. അത് ചെന്നൈയും ക്യാപ്റ്റൻ ധോണിയും ആയിരുന്നുവെങ്കിൽ നിക്കോളാസ് പൂരൻ്റെ പുറത്താകലിന് ധോണി പദ്ധതിയിട്ടുവെന്ന് പറയുമായിരുന്നു. ” ഗവാസ്കർ പറഞ്ഞു.

മത്സരത്തിൽ വധേരയെ ഇംപാക്ട് പ്ലേയറാക്കി ഇറക്കിയ രോഹിത് ശർമ്മയ്‌ക്ക് ക്രെഡിറ്റ് നൽകണമെന്നും സാധാരണ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകൾ ബാറ്റ്സ്മാന്മാരായി ഇംപാക്ട് പ്ലേയറാക്കാറില്ലെന്നും അതിൻ്റെ ക്രെഡിറ്റ് ക്യാപ്റ്റന് തന്നെ നൽകണമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top