ധോണി ചെയ്തത് ക്രിക്കറ്റിൻ്റെ മാന്യതയ്‌ക്ക് നിരക്കാത്ത പ്രവൃത്തി !! ആഞ്ഞടിച്ച് മുൻ ഐസിസി അമ്പയർ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിൽ പതിരാനയ്‌ക്ക് ഓവർ നൽകുവാനായി ധോണി മനപൂർവ്വം സമയം കളഞ്ഞ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആരാധകർ ധോണിയുടെ തന്ത്രത്തെ വാഴ്ത്തി പാടിയപ്പോൾ സുനിൽ ഗാവസ്കർ അടക്കമുള്ളവർ പോലും ധോണിയുടെ തെറ്റ് ചൂണ്ടികാട്ടിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ധോണിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഐസിസി അമ്പയറായ ഡാരൽ ഹാർപർ.

ഗുജറാത്തിനെതിരായ മത്സരത്തിലെ പതിനാറാം ഓവർ എറിയാനെത്തിയ പതിരാനയെ പന്തെറിയാൻ അമ്പയർമാർ അനുവദിച്ചിരുന്നില്ല. താരം ഫീൽഡിൽ ഇല്ലാതിരുന്നതിനാൽ നിശ്ചിത സമയം കഴിഞ്ഞതിനുമാത്രമേ പന്തെറിയാൻ അനുവാദം ലഭിക്കുകയുള്ളൂ. ആ ഓവർ അതിനിർണായകമായതിനാൽ തന്നെ മറ്റൊരു ബൗളർക്ക് ഓവർ നൽകാതിരുന്ന ധോണി അമ്പയർമാരോട് സംസാരിച്ചുകൊണ്ട് സമയം പാഴാക്കുകയും ഒടുവിൽ നിശ്ചിത സമയം കഴിഞ്ഞതോടെ പതിരാന പന്തെറിയാൻ അർഹനാവുകയും മത്സരം പുനരാരംഭിക്കുകയും ചെയ്തു.

ധോണി ചെയ്തത് ക്രിക്കറ്റിൻ്റെ മാന്യതയ്‌ക്ക് നിരക്കാത്തതാണെന്നും വിജയിക്കാൻ കളിക്കാർ ഏത് മാർഗവും തിരഞ്ഞെടുക്കുന്നതും ക്രിക്കറ്റ് നിയമത്തേക്കാൾ ഒരാൾ വലുതാകുന്നതും നിരാശാജനകമാണെന്നും ഡാരൽ ഹാർപ്പർ അഭിപ്രായപെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top