Skip to content

ആ ഇതിഹാസ താരത്തിൻ്റെ നിർദ്ദേശം സഞ്ജു നിരസിച്ചു ; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

ഈ ഐ പി എൽ സീസൺ സഞ്ജു സാംസണെ സംബന്ധിച്ച് നിരാശപെടുത്തുന്നതായിരുന്നു. സീസണിൽ രാജസ്ഥാൻ റോയൽസിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. 14 മത്സരങ്ങളിൽ നിന്നും മൂന്ന് ഫിഫ്റ്റി ഉൾപ്പടെ 362 റൺസാണ് സഞ്ജു നേടിയത്. സീസണിനിടെ ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കർ നൽകിയ നിർദ്ദേശം സഞ്ജു നിരസിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.

സീസണിനിടെ തുടർച്ചയായ മത്സരങ്ങളിൽ സഞ്ജു പുറത്താതിന് ശേഷം സമയമെടുത്ത് ബാറ്റ് ചെയ്യുവാൻ ഗവാസ്‌കർ സഞ്ജുവിനോദ് നിർദ്ദേശിച്ചിരുന്നുവെന്നും ആദ്യ 12 പന്തിൽ റൺസൊന്നും നേടിയില്ലെങ്കിൽ പോലും 25 പന്തിൽ ഫിഫ്റ്റി നേടാൻ തക്ക കഴിവുള്ള താരമാണ് സഞ്ജുവെന്നും ഗവാസ്കർ പറഞ്ഞുവെന്നും എന്നാൽ തൻ്റെ ശൈലി ഇതാണെന്നും ഇങ്ങനെ മാത്രമേ താൻ കളിക്കൂവെന്നായിരുന്നു സഞ്ജുവിൻ്റെ മറുപടിയെന്നും ശ്രീശാന്ത് പറഞ്ഞു.

ഐ പി എല്ലിൽ മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സഞ്ജു മികവ് പുലർത്തണമെന്നും നിലവിൽ ഇഷാൻ കിഷൻ, റിഷഭ് പന്ത് എന്നിവർ സഞ്ജുവിനേക്കാൾ മുൻപിലാണെന്നും അധികം വൈകാതെ തന്നെ പന്ത് തിരിച്ചെത്തുമെന്നും ശ്രീശാന്ത് പറഞ്ഞു.