ഹാർദിക്ക് പാണ്ഡ്യ ഇത് താങ്കൾക്കുള്ള മുംബൈ ഇന്ത്യൻസിൻ്റെ മറുപടി

എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ ക്വാളിഫയറിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മത്സരത്തിലെ മുംബൈ ഇന്ത്യൻസിൻ്റെ താരമായത് ആകാശ് മാധ്വാളെന്ന ബൗളറായിരുന്നു. മുൻപെങ്ങും അറിയാപെടാതിരുന്ന താരത്തെ ഈ സീസൺ മുതലാണ് ഏവരും ശ്രദ്ധിച്ചുതുടങ്ങിയത്. അതുകൊണ്ട് തന്നെ ഈ വിജയം മുംബൈ ഇന്ത്യൻസിനെ തള്ളിപറഞ്ഞ ഹാർദിക്ക് പാണ്ഡ്യയ്ക്കുള്ള മറുപടി കൂടിയായിരുന്നു.

മുംബൈ ഇന്ത്യൻസ് സൂപ്പർതാരങ്ങളെ മാത്രമാണ് വാങ്ങുന്നതെന്നും അവരെ വെച്ചാണ് വിജയിക്കുന്നതെന്നും സീസണിനിടെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ അഭിപ്രായപെട്ടിരുന്നു. മുംബൈ ഇന്ത്യൻസിലൂടെ വളർന്നുവന്ന ഹാർദിക്ക് പാണ്ഡ്യയുടെ ഈ തുറന്നുപറച്ചിൽ മുംബൈ ഇന്ത്യൻസ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു.

ഹാർദിക്ക് പാണ്ഡ്യയും ബുംറയും അടക്കം ആരാലും അറിയപെടാതിരുന്ന നിരവധി താരങ്ങളെ സൂപ്പർതാരങ്ങളാക്കി മാറ്റിയിട്ടുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. ഇപ്പോൾ ആ പട്ടിക തിലക് വർമ്മ, വധേര, ആകാശ് മാധ്വാൾ എന്നിവരിലേക്കും നീളുകയാണ്.

ഹാർദിക്ക് പാണ്ഡ്യയുടെ ഈ അഭിപ്രായത്തിന് കിടിലൻ മറുപടി കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ രോഹിത് ശർമ്മ നൽകിയിരുന്നു. തിലക് വർമ്മ, നേഹൽ വധേര എന്നിവരുടെ കഥ ബുംറയുടെയും ഹാർദിക്ക് പാണ്ഡ്യയുടെയും പോലെയായിരിക്കുമെന്നും ഇവർ രണ്ട് പേരും മുംബൈയുടെ നിർണാക ഘടകമായി മാറി ഭാവിയിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നും വീണ്ടും ആളുകൾ മുംബൈ ഇന്ത്യൻസ് സൂപ്പർ സ്റ്റാർ ടീമാണെന്ന് പറയുമെന്നും രോഹിത് ശർമ്മ തുറന്നടിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top