ഇത് പരിഹസിച്ചവർക്കുള്ള മറുപടി ! ഗംഭീര ബൗളിങ് പ്രകടനവുമായി നവീൻ ഉൾ ഹഖ്

സോഷ്യൽ മീഡിയയിലും സ്റ്റേഡിയത്തിലും താൻ നേരിട്ട അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും തകർപ്പൻ പ്രകടനത്തിലൂടെ മറുപടി നൽകി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്. മുംബൈ ഇന്ത്യൻസിനെതിരായ എലിമിനേറ്ററിൽ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

നാലോവറിൽ 38 റൺസ് വഴങ്ങിയായിരുന്നു നാല് വിക്കറ്റ് താരം നേടിയത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, കാമറോൺ ഗ്രീൻ, തിലക് വർമ്മ എന്നിവരുടെ വിക്കറ്റുകളാണ് നവീൻ ഉൾ ഹഖ് വീഴ്ത്തിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. 23 പന്തിൽ 41 റൺസ് നേടിയ കാമറോൺ ഗ്രീൻ, 33 റൺസ് നേടിയ സൂര്യകുമാർ യാദവ്, 12 പന്തിൽ 23 റൺസ് നേടിയ നേഹാൽ വധേര എന്നിവരാണ് മുംബൈ ഇന്ത്യൻസിനായി തിളങ്ങിയത്.

ലഖ്നൗവിനായി നവീൻ ഉൾ ഹഖിനൊപ്പം മൂന്ന് വിക്കറ്റ് നേടിയ യാഷ് താക്കൂറും മികവ് പുലർത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top