Skip to content

ഇക്കാര്യത്തിൽ സി എസ് കെ വട്ടപൂജ്യം !! മുൻപിലുള്ളത് പഞ്ചാബ് കിങ്സ്

ഐ പി എൽ 2023 സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് പ്ലേയോഫിൽ പ്രവേശിച്ചിരിക്കുന്നത്. പ്ലേയോഫിൽ പ്രവേശിച്ചുവെങ്കിലും മറ്റൊരു കാര്യത്തിൽ ഈ സീസണിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് വട്ടപൂജ്യമാണ്.

ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി അൺ ക്യാപഡ് താരങ്ങൾ ( നാഷണൽ ടീമിന് വേണ്ടി കളിക്കാത്ത താരങ്ങൾ ) ഒരു റൺ പോലും നേടിയിട്ടില്ല. പഞ്ചാബ് കിങ്സാണ് ഇക്കാര്യത്തിൽ ഏറ്റവും മുൻപിലുള്ളത്. 1255 റൺസ് ഈ സീസണിൽ പഞ്ചാബിനായി അൺ ക്യാപഡ് താരങ്ങൾ നേടിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് (856), കെ കെ ആർ (589) എന്നീ ടീമുകളാണ് ഇക്കാര്യത്തിൽ പഞ്ചാബിന് പിന്നിലുള്ളത്.

എന്നാൽ മറുഭാഗത്ത് ഈ സീസണിൽ അൺ ക്യാപഡ് താരങ്ങൾ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ്. ഈ സീസണിൽ 28 വിക്കറ്റ് ചെന്നൈയുടെ അൺ ക്യാപഡ് താരങ്ങളായ തുഷാർ ദേശ്പാണ്ഡെ, ആകാശ് സിങ് അടക്കമുള്ളവർ നേടിയിട്ടുണ്ട്.