Skip to content

പുറത്തായതിന് പുറകെ ആർ സീ ബിയെ പരിഹസിച്ച് നവീൻ ഉൾ ഹഖ് : പ്രതികരിച്ച് സോഷ്യൽ മീഡിയ

ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് കാണാതെ ആർ സീ ബി പുറത്തായതിന് പുറകെ പരിഹാസവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്. സീസണിനിടെ കോഹ്ലിയുമായി ഉണ്ടായ തർക്കം താരം മറന്നിട്ടില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു താരത്തിൻ്റെ ഈ പരിഹാസം.

തൻ്റെ ഇസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പരിഹസിച്ചുകൊണ്ട് നവീൻ രംഗത്തെത്തിയത്. ആർ സീ ബിയേക്കാൾ നവീൻ ഉന്നംവെച്ചത് കോഹ്ലിയാണെന്ന് ഇതിൽ വ്യക്തവുമായിരുന്നു. നവീനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്. സ്റ്റേഡിയത്തിലും കോഹ്ലി ആരാധകർ താരത്തെ വെറുതെ വിട്ടിരുന്നില്ല. എന്നാൽ വീണ്ടും താരത്തിൻ്റെ ഈ പ്രകോപനം അതിരുകടന്നുവെന്നാണ് കോഹ്ലി ആരാധകരുടെ പക്ഷം.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി ടീമിന് കോഹ്ലി പൊരുതിയെങ്കിലും ശുഭ്മാൻ ഗില്ലിൻ്റെ തകർപ്പൻ സെഞ്ചുറിയിലൂടെ ഗുജറാത്ത് വിജയം നേടുകയും മുംബൈ ഇന്ത്യൻസ് പ്ലേയോഫിലേക്ക് യോഗ്യത നേടുകയും ചെയ്യുകയായിരുന്നു.