Skip to content

സെഞ്ചുറിയുമായി കിങ് കോഹ്ലി ! നിർണ്ണായക മത്സരത്തിൽ ആർ സീ ബിയ്‌ക്ക് മികച്ച സ്കോർ

ഐ പി എൽ 2023 സീസണിലെ നിർണ്ണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. ഈ സീസണിലെ തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് കോഹ്ലി നേടിയിരിക്കുന്നത്.

കോഹ്ലിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് അടിച്ചുകൂട്ടി. 60 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി 61 പന്തിൽ 101 റൺസ് നേടി പുറത്താകാതെ നിന്നു. 13 ഫോറും ഒരു സിക്സും കോഹ്ലി അടിച്ചുകൂട്ടി.

വിരാട് കോഹ്ലിയുടെ ഏഴാം ഐ പി എൽ സെഞ്ചുറി കൂടിയാണിത്. നേരത്തെ സൺറസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ സൺറൈസേഴ്സിനെ മുംബൈ ഇന്ത്യൻസ് പരാജയപെടുത്തിയതിനാൽ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേയോഫിൽ യോഗ്യത നേടുവാൻ സാധിക്കൂ. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകൾ ഇതിനോടകം യോഗ്യത നേടികഴിഞ്ഞു.