Skip to content

സെഞ്ചുറിയുമായി കാമറോൺ ഗ്രീൻ ; സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ഐ പി എല്ലിലെ നിർണ്ണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി മുംബൈ ഇന്ത്യൻസ്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം.

മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 47 പന്തിൽ 100 റൺസ് നേടിയ കാമറോൺ ഗ്രീൻ, 37 പന്തിൽ 56 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ മികവിലാണ് തകർപ്പൻ വിജയം മുംബൈ ഇന്ത്യൻസ് കുറിച്ചത്.

മത്സരത്തിൽ വിജയിച്ചുവെങ്കിലും ആർ സീ ബിയുടെ നെറ്റ് റൺറേറ്റ് മറികടക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല. അതിനാൽ തന്നെ ഗുജറാത്ത് ടൈറ്റൻസ് വിജയിക്കുകയോ മഴമൂലം കളി ഉപേക്ഷിക്കുകയോ ചെയ്താൽ മാത്രമേ മുംബൈ ഇന്ത്യൻസിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 47 പന്തിൽ 69 റൺസ് നേടിയ വിവ്രാന്ത് ശർമ്മ, 46 പന്തിൽ 83 റൺസ് നേടിയ മായങ്ക് അഗർവാൾ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്തായി.