Skip to content

നിർണ്ണായക മത്സരത്തിലും തിളങ്ങാനാകാതെ ക്യാപ്റ്റൻ സഞ്ജു

രാജസ്ഥാൻ റോയൽസിൻ്റെ അതിനിർണായക മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ ക്യാപ്റ്റൻ സഞ്ജു സാംസൺ. പഞ്ചാബിനെതിരായ നിർണായക പോരാട്ടത്തിൽ നാലാമാനായി എത്തിയ സഞ്ജുവിന് 3 പന്തിൽ 2 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

പഞ്ചാബ് കിങ്സിൻ്റെ സ്പിന്നർ രാഹുൽ ചഹാറാണ് മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയത്. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 32.73 ശരാശരിയിൽ 360 റൺസ് സഞ്ജു നേടിയിട്ടുണ്ട്. മൂന്ന് ഫിഫ്റ്റി നേടിയ സഞ്ജുവിൻ്റെ ഉയർന്ന സ്കോർ 66 റൺസാണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 31 പന്തിൽ 49 റൺസ് നേടിയ സാം കറൻ, 28 പന്തിൽ 44 റൺസ് നേടിയ ജിതേഷ് ശർമ്മ, 23 പന്തിൽ 41 റൺസ് നേടിയ ഷാരൂഖ് ഖാൻ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 187 റൺസ് നേടിയത്. ഈ മത്സരത്തിൽ തോൽക്കുന്ന ടീം പ്ലേയോഫ് കാണാതെ പുറത്താകും.