Skip to content

തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി ജോസ് ബട്ട്ലർ

ഐ പി എൽ 2023 സീസണിലെ മോശം പ്രകടനം അവസാന മത്സരത്തിലും തുടർന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലർ. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിലായിരുന്നു ബട്ട്ലർ നേരിട്ട നാലാം പന്തിൽ പുറത്തായത്.

ജോസ് ബട്ട്ലറുടെ തുടർച്ചയായ മൂന്നാം ഡക്കാണിത്. നേരത്തെ ആർ സീ ബിയ്ക്കെതിരായ മൽസരത്തിലും കെ കെ ആറിനെതിരായ മത്സരത്തിലും ബട്ട്ലർ പൂജ്യത്തിന് പുറത്തായിരുന്നു. സീസണിൽ 14 ഇന്നിങ്സിൽ അഞ്ച് തവണയും ബട്ട്ലർ പൂജ്യത്തിന് പുറത്തായി.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം 20 ഓവറിൽ 187 റൺസ് അടിച്ചുകൂട്ടി. 31 പന്തിൽ 49 റൺസ് നേടിയ സാം കറൻ, 28 പന്തിൽ 44 റൺസ് നേടിയ ജിതേഷ് ശർമ്മ, 23 പന്തിൽ 41 റൺസ് നേടിയ ഷാരൂഖ് ഖാൻ എന്നിവരാണ് പഞ്ചാബ് കിങ്സിന് വേണ്ടി തിളങ്ങിയത്.