രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

ഐ പി എൽ 2023 സീസൺ ആവേശകരമായ അന്ത്യത്തോട് അടുക്കുകയാണ്. ഇനി ഏതാനും മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഇതുവരെയും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേയോഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സും കൊൽക്കത്ത നൈറ്റ് പുറത്തായപ്പോൾ ബാക്കിയുള്ള ടീമുകൾക്കെല്ലാം ഇനിയും പ്ലേയോഫ് സാധ്യത മുൻപിലുണ്ട്.

ലീഗിൻ്റെ രണ്ടാം ഘട്ടത്തിൽ വളരെയേറെ പിന്നിൽ പോയെങ്കിലും ഇനിയും സാധ്യതകൾ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിനുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ പരാജയപെടുത്തുകയെന്നതാണ്. വെറുതെ വിജയിച്ചാൽ മികച്ച മാർജിനിൽ വിജയിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിൻ്റെ റൺറേറ്റ് രാജസ്ഥാൻ റോയൽസിന് മറികടക്കേണ്ടതുണ്ട്. ഇത്ര മാത്രമാണ് രാജസ്ഥാൻ റോയൽസ് ചെയ്യേണ്ടത് ഇനിയെല്ലാം സൺറൈസേഴ്സിൻ്റെയും ഗുജറാത്ത് ടൈറ്റൻസിൻ്റെയും കൈകളിലാണ്.

ആ മത്സരങ്ങളിൽ സൺറൈസേഴ്സ് മുംബൈ ഇന്ത്യൻസിനെയും ഗുജറാത്ത് ആർ സീ ബീയെയും പരാജയപെടുത്തിയാൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകൾക്കൊപ്പം രാജസ്ഥാൻ റോയൽസിനും പ്ലേയോഫിൽ പ്രവേശിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top