ഇത് അവൻ്റെ ദിവസമായിരിക്കുമെന്ന് വ്യക്തമായിരുന്നു ! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

സൺറൈസേഴ്സിനെതിരായ നിർണ്ണായക മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ഐ പി എല്ലിൽ നാല് വർഷത്തിന് ശേഷമാണ് കോഹ്ലി സെഞ്ചുറി നേടുന്നത്. കോഹ്ലിയുടെ ആറാം ഐ പി എൽ സെഞ്ചുറി കൂടിയാണിത്.

62 പന്തിൽ നിന്നുമാണ് മത്സരത്തിൽ കോഹ്ലി സെഞ്ചുറി നേടിയത്. 12 ഫോറും 4 സിക്സും ഈ ഇന്നിങ്സിൽ കോഹ്ലി അടിച്ചുകൂട്ടി. മത്സരശേഷം കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയെ പ്രശംസിച്ചിരിക്കുകയാണ് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. നേരിട്ട ആദ്യ പന്തിൽ തന്നെ പായിച്ച ബൗണ്ടറി ഇന്ന് കോഹ്ലിയുടെ ദിവസമാണെന്ന് വ്യക്തമാക്കിയിരുന്നുവെന്നായിരുന്നു ട്വിറ്ററിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം.

” ആദ്യ പന്തിലെ ആ കവർ ഡ്രൈവ് ഇത് വിരാട് കോഹ്ലിയുടെ ദിവസമായിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിരാടും ഫാഫും സമ്പൂർണ നിയന്ത്രണത്തിലായിരുന്നു. വലിയ ഷോട്ടുകൾ കളിക്കുക മാത്രമല്ല അവർ ചെയ്തത് വിജയകരമായ കൂട്ടുകെട്ട് കെട്ടിപടുക്കാൻ അവർ നന്നായി ഓടുകയും ചെയ്തു. ഇരുവരും ബാറ്റ് ചെയ്ത രീതിക്ക് 186 എന്നത് വലിയ സ്കോറായിരിന്നില്ല. ” സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

മത്സരത്തിലെ വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മെയ് 21 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ബാംഗ്ലൂരിൻ്റെ അടുത്ത മത്സരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top