Skip to content

സെഞ്ചുറിയുമായി കിങ് കോഹ്ലി ! സൺറൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആർ സീ ബി

വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 8 വിക്കറ്റിനായിരുന്നു മത്സരത്തിൽ ആർ സീ ബിയുടെ വിജയം.

മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ആർ സീ ബി മറികടന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ 172 റൺസ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും കിങ് കോഹ്ലിയും ചേർന്ന് കൂട്ടിചേർത്തിരുന്നു. 62 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. 12 ഫോറും 4 സിക്സും കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നു.

നീണ്ട നാല് വർഷങ്ങൾക്ക് ശേഷമുള്ള കോഹ്ലിയുടെ ഐ പി എൽ സെഞ്ചുറിയാണിത്. വിരാറ് കോഹ്ലിയുടെ ആറാം ഐ പി എൽ സെഞ്ചുറി കൂടിയാണിത്. 63 പന്തിൻ്റെ 100 റൺസ് നേടി കോഹ്ലി പുറത്തായപ്പോൾ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 47 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 71 റൺസ് അടിച്ചുകൂട്ടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരബാദ് 51 പന്തിൽ 104 റൺസ് നേടിയ ഹെയ്ൻറിച്ച് ക്ലാസൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. വിജയത്തോടെ ആർ സീ ബി പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി. അവസാന ലീഗ് മത്സരത്തിൽ കൂടെ വിജയിച്ചാൽ ആർ സീ ബിയ്‌ക്ക് പ്ലേയോഫിൽ പ്രവേശിക്കാം.