Skip to content

ക്ലാസൻ മാസ്സ് !! ആർ സീ ബിയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഹെയ്ൻറിച്ച് ക്ലാസൻ

ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി സൺറൈസേഴ്സിൻ്റെ സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെയ്ൻറിച്ച് ക്ലാസൻ. വെറും 49 പന്തിൽ നിന്നുമാണ് ക്ലാസൻ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

51 പന്തിൽ 8 ഫോറും 6 സിക്സും അടക്കം 104 റൺസ് നേടിയാണ് ക്ലാസൻ പുറത്തായത്. ഈ ഐ പി എല്ലിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരം കൂടിയാണ് ക്ലാസൻ. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്നെന്ന് ഉറപ്പിച്ച് പറയാൻ പറ്റിയ സെഞ്ചുറിയാണ് ക്ലാസൻ കുറിച്ചത്.

താരത്തിൻ്റെ തകർപ്പൻ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് അടിച്ചുകൂട്ടി. പ്ലേയോഫ് സാധ്യതകൾ വെച്ചുപുലർത്തുന്ന ആർ സീ ബിയ്‌ക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്.