അൽപ്പം വൈകിയിരുന്നുവെങ്കിൽ എൻ്റെ കൈ മുറിച്ചുമാറ്റേണ്ടി വന്നേനെ ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഹ്സിൻ ഖാൻ

മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ നിർണായക പോരാട്ടത്തിൽ ലഖ്നൗവിൻ്റെ ഇന്ത്യൻ പേസർ മോഹ്സിൻ ഖാൻ കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ വിജയിക്കാൻ 11 റൺസ് വേണമെന്നിരിക്കെ വെറും 5 റൺസ് വിട്ടുകൊടുത്തുകൊണ്ടാണ് താരം ലഖ്നൗവിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരശേഷം തൻ്റെ പരിക്കിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം.

” എൻ്റെ പരിക്കിനെ കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഇത്തരത്തിലൊരു പരിക്ക് മറ്റൊരു ക്രിക്കറ്റ് താരത്തിനും ഉണ്ടാകരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എൻ്റെ കൈകളിലെ ഞരമ്പുകൾ പൂർണമായും അടഞ്ഞിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ, രാജീവ് ശുക്ല, ഗൗതം ഗംഭീർ, സഞ്ജീവ് ഗോയങ്ക എന്നിവരും എൻ്റെ ഫാമിലിയും എന്നെ ആ സമയത്ത് പിന്തുണച്ചു. ഞാൻ ഇത്തരത്തിലൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ ഒരിക്കലും തോന്നിപ്പിച്ചില്ല. ”

” പക്ഷേ സർജറിയ്‌ക്ക് മുൻപും ശേഷവും ഞാൻ ഒരുപാട് കഷ്ടപെട്ടു. അത് എനിക്കേറെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ഒരു സമയത്ത് കൈ ഉയർത്താൻ പോലും സാധിക്കാത്തതിനാൽ ഇനി ക്രിക്കറ്റ് കളിക്കുമെന്ന പ്രതീക്ഷ പോലും എനിക്ക് നഷ്ടപെട്ടു. അക്കാര്യത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്കിപ്പോഴും ഭയമാണ്. ഒരു മാസം വൈകിയിരുന്നുവെങ്കിൽ എൻ്റെ കൈ മുറിച്ചുകളയേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ” മോഹ്സിൻ ഖാൻ മത്സരശേഷം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top