Skip to content

അവസാന പന്തിൽ സിക്സ് പറത്തി സൂര്യയുടെ മാസ്സ് സെഞ്ചുറി : വീഡിയോ കാണാം

ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. താരത്തിൻ്റെ ഗംഭീര സെഞ്ചുറി മികവിൽ കൂറ്റൻ സ്കോറാണ് മുംബൈ ഇന്ത്യൻസ് നേടിയിരിക്കുന്നത്.

മുംബൈ ഇന്ത്യൻസ് ഇന്നിങ്സിലെ അവസാന പന്തിൽ സിക്സ് പറത്തികൊണ്ടായിരുന്നു സൂര്യകുമാർ യാദവ് തൻ്റെ കന്നിസെഞ്ചുറി നേടിയത്. അവസാന ഓവറിൽ അഞ്ച് പന്തുകൾ കഴിഞ്ഞപ്പോൾ 97 റൺസായിരുന്നു സൂര്യകുമാർ യാദവ് നേടിയിരുന്നത്. അവസാന പന്തിൽ സ്വീപ് ചെയ്ത് പന്ത് സ്ക്വയർ ലെഗ് ബൗണ്ടറിയ്ക്ക് മുകളിലൂടെ പായിച്ചുകൊണ്ടാണ് സൂര്യകുമാർ യാദവ് സെഞ്ചുറി പൂർത്തിയാക്കിയത്.

സൂര്യയുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് മുംബൈ ഇന്ത്യൻസ് അടിച്ചുകൂട്ടി. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനാണ് സൂര്യ. സനത് ജയസൂര്യ, രോഹിത് ശർമ്മ, സച്ചിൻ ടെണ്ടുൽക്കർ, ലെൻഡൽ സിമൺസ് എന്നിവരാണ് ഇതിന് മുൻപ് മുംബൈ ഇന്ത്യൻസിന് വേണ്ടി സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

വീഡിയോ :