Skip to content

അവരുടെ കാര്യത്തിൽ എനിക്ക് ഇടപെടേണ്ടി വരാറില്ല ! നൂർ – റാഷിദ് സഖ്യത്തെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

രാജസ്ഥാൻ റോയൽസിനെ തകർത്തുകൊണ്ട് ഐ പി എൽ പ്ലേയോഫിന് അരികിലെത്തിയിരുക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ടീമിൻ്റെ അഫ്ഗാൻ സഖ്യമായ റാഷിദ് – നൂർ അഹമ്മദ് കോംബോയാണ് മത്സരത്തിൽ ടൈറ്റൻസിന് വിജയമൊരുക്കിയത്. നിരവധി മത്സരങ്ങളിൽ ടീമിന് വിജയമൊരുക്കിയെങ്കിലും നൂർ അഹമ്മദിനോട് തനിക്കൊന്നും പറയേണ്ടിവന്നിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ.

നൂർ അഹമ്മദിൻ്റെ കാര്യം താൻ റാഷിദ് ഖാന് വിട്ടിരിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ അവർക്കുണ്ടെന്നും അക്കാര്യത്തിൽ അവർക്ക് ആത്മവിശ്വാസം ഉണ്ടെന്നും കാര്യങ്ങൾ ശരിയായി പോകുന്നില്ലെങ്കിൽ മാത്രമാണ് താൻ ഇടപെടാറുള്ളതെന്നും മത്സരശേഷം ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.

ഈ സീസണിൽ നിന്നും 10 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റ് റാഷിദ് ഖാൻ നേടിയപ്പോൾ നൂർ അഹമ്മദ് 6 മത്സരങ്ങളിൽ നിന്നും 10 വിക്കറ്റ് നേടിയിട്ടുണ്ട്.

മത്സരത്തിലെ വിജയത്തോടെ പ്ലേയോഫ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ഇനി ഒരു മത്സരത്തിൽ കൂടെ വിജയിച്ചാൽ യോഗ്യത ഉറപ്പാക്കാൻ നിലവിലെ ചാമ്പ്യന്മാർക്ക് സാധിക്കും.