ലിയാം ലിവിങ്സ്റ്റണിൻ്റെയും ജിതേഷ് ശർമ്മയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്കോറുമായി പഞ്ചാബ് കിങ്സ്. മുംബൈ ഇന്ത്യൻസിൻ്റെ പ്രീമിയം ബൗളർ ജോഫ്രാ ആർച്ചറെയും ലിവിങ്സ്റ്റൺ വെറുതെ വിട്ടില്ല.
നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് പഞ്ചാബ് കിങ്സ് അടിച്ചുകൂട്ടി. ലിയാം ലിവിങ്സ്റ്റൺ 42 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പടെ 82 റൺസ് നേടിയപ്പോൾ ജിതേഷ് ശർമ്മ 27 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പടെ 49 റൺസ് നേടി.
ജോഫ്രാ ആർച്ചറിനെതിരെ നാലോവറിൽ 56 റൺസ് പഞ്ചാബ് കിങ്സ് അടിച്ചുകൂട്ടി. ആർച്ചർ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ മാത്രം 27 റൺസാണ് പഞ്ചാബ് നേടിയത്. ഓവറിലെ ആദ്യ മൂന്ന് പന്തിലും ലിയാം ലിവിങ്സ്റ്റൺ സിക്സ് പറത്തിയിരുന്നു. നാലോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ പിയൂഷ് ചൗള മാത്രമാണ് മുംബൈ ബൗളർമാരിൽ മികവ് പുലർത്തിയത്.
വീഡിയോ ;
Liam Livingstone hits 6,6,6 vs Jofra Archer in 3 balls.
Liam Livingstone – What a beast, what a striker! pic.twitter.com/Pnx91jGohd
— CricketMAN2 (@ImTanujSingh) May 3, 2023