അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു !! ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക്ക്

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ഗുജറാത്ത് ടൈറ്റൻസിൻ്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടൈറ്റൻസിന് വേണ്ടി പാണ്ഡ്യ ഫിഫ്റ്റി നേടിയിരുന്നുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.

53 പന്തിൽ പുറത്താകാതെ 59 റൺസ് ഹാർദിക്ക് പാണ്ഡ്യ നേടിയിരുന്നു. 7 പന്തിൽ 20 റൺസ് നേടി പലതവണ ഗുജറാത്തിനെ വിജയത്തിലെത്തിച്ച രാഹുൽ തെവാട്ടിയ മികവ് പുലർത്തിയെങ്കിൽ കൂടിയും ഇഷാന്ത് ശർമ്മയുടെ തകർപ്പൻ ഓവറിൽ ഗുജറാത്തിന് വിജയം നഷ്ടപെടുകയായിരുന്നു.

” ഫിനിഷ് ചെയ്യുവാൻ കഴിവിൻ്റെ പരമാവധി ഞാൻ ശ്രമിച്ചു. പക്ഷേ എനിക്കതിന് സാധിച്ചില്ല. മധ്യ ഓവറുകളിൽ വലിയ ഓവർ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാലത് നടന്നില്ല. ഫുൾ മാർക്കും അവരുടെ ബൗളർമാർക്ക് സാധിച്ചില്ല. എനിക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചില്ല അതുകൊണ്ട് തോൽവിയുടെ എല്ലാ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു. എനിക്ക് താളം കണ്ടെത്താൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ഞങ്ങൾ തോറ്റത്. “

” രാഹുലാണ് ഞങ്ങളെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. അല്ലെങ്കിൽ അവർ ബഹുദൂരം മുൻപിലായേനെ. ഷാമിയുടെ കാര്യത്തിൽ എനിക്ക് വിഷമം തോന്നുന്നു. അങ്ങനെ ബൗൾ ചെയ്തുകൊണ്ട് ടീമിന് വിജയിക്കാൻ സാധിച്ചില്ലെങ്കിൽ വളരെയധികം നിരാശയുണ്ടാകും. ” ഹാർദിക്ക് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top