Skip to content

സംസാരിക്കാൻ വിളിച്ച് രാഹുൽ, മൈൻഡ് ചെയ്യാതെ നവീൻ ഉൾ ഹഖ് : വീഡിയോ

വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം. ലഖ്നൗവും ബംഗ്ലൂരും തമ്മിലുള്ള മത്സരശേഷമായിരുന്നു ഇരുവരും തമ്മിൽ വാക്കേറ്റം നടന്നത്. എന്നാൽ ലക്നൗവിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖും കോഹ്ലിയും തമ്മിലുണ്ടായ ഉരസലാണ് പ്രശ്നത്തിന് തുടക്കമിട്ടത്.

മത്സരത്തിൽ നവീൻ ഉൾ ഹഖ് ബാറ്റ് ചെയ്യുന്നതിനിടെ കോഹ്ലി സ്ലെഡ്ജ് ചെയ്യുകയും ഇത് വാക്കേറ്റത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. മത്സരത്തിന് ശേഷം എല്ലാം അവസാനിക്കുമെന്ന് കരുതിയെങ്കിലും ഹസ്തദാനം ചെയ്യുന്നതിനിടെ ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ഇതിന് ശേഷമാണ് കെയ്ൽ മെയ്യേഴ്സ് വിരാട് കോഹ്ലിയോട് സംസാരിക്കുവാൻ പോവുകയും ലഖ്നൗ താരങ്ങൾക്കെതിരെയുള്ള കോഹ്ലിയുടെ സ്ലെഡ്ജിങ്ങിൽ അസ്വസ്ഥനായ ഗംഭീർ മേയേഴ്സിനെ കോഹ്ലിയോട് സംസാരിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്. ഇത് കോഹ്ലിയെ ചൊടിപ്പിക്കുകയും ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടക്കുകയും ചെയ്തു.

ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലാണ് ഇരുവരെയും പിന്തിരിപ്പിക്കാൻ മുൻകൈ എടുത്തത്. ഇതിനിടെ കോഹ്ലിയോട് സംസാരിക്കുന്നതിനിടെ കാര്യങ്ങൾ ഒത്തുതീർപ്പാക്കുവാൻ നവീൻ ഉൾ ഹഖിനെ കെ എൽ രാഹുൽ വിളിച്ചുവെങ്കിലും അത് അവഗണിച്ച അഫ്ഗാൻ താരം പുറംതിരിഞ്ഞ് നടക്കുകയും ചെയ്തു. വലിയ വിമർശനവും ആക്രമണവുമാണ് സോഷ്യൽ മീഡിയയിൽ മത്സരത്തിന് പുറകെ നവീൻ ഉൾ ഹഖ് നേരിടുന്നത്. എന്നാൽ താരത്തിന് പിന്തുണയുമായി അഫ്ഗാൻ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ :