Skip to content

ലഖ്നൗവിനെയും ഇന്ത്യൻ ടീമിനെയും ആശങ്കയിലാക്കി സൂപ്പർതാരത്തിൻ്റെ പരിക്ക്

ലഖ്നൗ സൂപ്പർ ജയൻ്റ്സ് ടീം ക്യാമ്പിൽ ആശങ്ക പരത്തി ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ പരിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് കെ എൽ രാഹുലിന് പരിക്ക് പറ്റിയത്.

മത്സരത്തിലെ ബാംഗ്ലൂർ ഇന്നിങ്സിൽ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കെ എൽ രാഹുലിന് പരിക്ക് പറ്റിയത്. പരിക്കേറ്റതിന് പിന്നാലെ സപ്പോർട്ട് സ്റ്റാഫിൻ്റെ സഹായത്തോടെയാണ് കെ എൽ രാഹുൽ കളിക്കളത്തിൽ നിന്നും മടങ്ങിയത്. ക്രുനാൽ പാണ്ഡ്യയാണ് കെ എൽ രാഹുലിൻ്റെ അഭാവത്തിൽ ടീമിനെ നയിക്കുന്നത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. ആർ സീ ബിയ്‌ക്ക് വേണ്ടി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 40 പന്തിൽ 44 റൺസും വിരാട് കോഹ്‌ലി 30 പന്തിൽ 31 റൺസും നേടി.

ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റും രവി ബിഷ്നോയ്, അമിത് മിശ്ര എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.