ടിം ഡേവിഡ് പൊള്ളാർഡിന് പകരക്കാരനാകുമോ ? മറുപടി നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

രാജസ്ഥാൻ റോയൽസിനെ പരാജയപെടുത്തി ഈ സീസണിലെ നാലാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ടിം ഡേവിഡിൻ്റെ തകർപ്പൻ ഇന്നിങ്സാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഈ ഇന്നിങ്സിന് പുറകെ ടിം ഡേവിഡിനെ പൊള്ളാർഡിൻ്റെ പകരക്കാരനായി ആരാധകർ കണ്ടുകഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ.

മത്സരത്തിൽ വെറും 14 പന്തിൽ 2 ഫോറും 5 സിക്സും ഉൾപ്പടെ 45 റൺസ് ടിം ഡേവിഡ് അടിച്ചുകൂട്ടിയിരുന്നു. അവസാന ഓവറിൽ 17 റൺസ് വേണമെന്നിരിക്കെ ജേസൺ ഹോൾഡറിനെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ടാണ് ടിം ഡേവിഡ് ടീമിനെ വിജയത്തിൽ എത്തിച്ചത്.

ആരാധകർ പൊള്ളാർഡിന് പകരക്കാരനായി ടിം ഡേവിഡിനെ കണ്ടുവെങ്കിലും മുംബൈ ഇന്ത്യൻസിൻ്റെ ഇതിഹാസ താരത്തിന് പകരക്കാനാവുകയെന്നത് എളുപ്പമല്ലെന്നായിരുന്നു രോഹിത് ശർമ്മയുടെ പ്രതികരണം. അത്രയും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിൽ മാത്രമേ പൊള്ളാർഡിൻ്റെ അഭാവം നികത്താൻ സാധിക്കൂവെന്നും എന്നാൽ അതിനുള്ള കഴിവും ശക്തിയും ടിം ഡേവിഡിന് ഉണ്ടെന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ മത്സരശേഷം പറഞ്ഞു.

8 മത്സരങ്ങളിൽ നിന്നും 8 പോയിൻ്റുമായി നിലവിൽ പോയിൻ്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസുള്ളത്. മേയ് മൂന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top