Skip to content

അമ്പമ്പോ അടിയോടി ! പഞ്ചാബിനെതിരെ പടുകൂറ്റൻ സ്കോറുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

പഞ്ചാബ് കിങ്സിനെതിരെ പടുകൂറ്റൻ സ്കോറുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. കെയ്ൽ മെയേർസ്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോനി എന്നിവരുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് പടുകൂറ്റൻ സ്കോർ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നേടിയത്.

ടോസ് നഷ്ട്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് അടിച്ചുകൂട്ടി. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്. 2013 സീസണിൽ പൂനെ വാരിയേഴ്സിനെതിരെ 263 റൺസ് അടിച്ചുകൂട്ടിയ ആർ സീ ബിയുടെ പേരിലാണ് ഇപ്പോഴും ഐ പി എല്ലിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലുള്ളത്.

പതിവ് പോലെ കെ എൽ രാഹുൽ മെല്ലെ തുടങ്ങിയെങ്കിലും കെയ്ൽ മേയേഴ്സ് തകർത്തടിച്ചതോടെയാണ് തകർപ്പൻ തുടക്കം ലഖ്നൗവിന് ലഭിച്ചത്. പവർപ്ലേയിൽ മാത്രം 74 റൺസ് ലക്നൗ അടിച്ചകൂട്ടി. 24 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പടെ 54 റൺസ് നേടിയാണ് മേയേർസ് പുറത്തായത്.

പിന്നാലെ ക്രീസിലെത്തിയ ആയുഷ് ബഡോനി 24 പന്തിൽ 3 ഫോറും 3 സിക്സും അടക്കം 43 റൺസ് നേടിയപ്പോൾ മാർക്കസ് സ്റ്റോയിനിസ് 40 പന്തിൽ 6 ഫോറും 5 സിക്സും അടക്കം 72 റൺസും നിക്കോളാസ് പൂരൻ 19 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 45 റൺസ് നേടി.