Skip to content

രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ വിജയത്തോടെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. മത്സരത്തിലെ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ അപൂർവ്വ റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കി.

32 റൺസിനായിരുന്നു മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ റോയൽസ് പരാജയപെടുത്തിയത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ രാജസ്ഥാൻ റോയൽസിൻ്റെ തുടർച്ചയായ നാലാം വിജയം കൂടിയാണിത്. നേരത്തെ ഈ സീസണിലെ ആദ്യ മത്സരത്തിലും കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും സി എസ് കെയെ റോയൽസ് പരാജയപെടുത്തിയിരുന്നു.

ഇതോടെ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തുടർച്ചയായി നാല് വിജയം നേടുന്ന രണ്ടാമത്തെ മാത്രം ക്യാപ്റ്റനായി സഞ്ജു സാംസൺ മാറി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ മാത്രമാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്. 2018 സീസണിലെ രണ്ടാം മത്സരത്തിലും പിന്നീട് 2019 സീസണിലെ നാല് മത്സരങ്ങളിലും അടക്കം തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ഹിറ്റ്മാന് കീഴിൽ മുംബൈ സി എസ് കെയെ പരാജയപെടുത്തിയിട്ടുണ്ട്.